കണ്ണൂര്‍: നാല്‍പ്പാടി വാസു വധത്തെ ന്യായീകരിച്ച് കെ. സുധാകരന് എം.പിയുടെ പ്രസംഗം. തന്നെ ആക്രമിക്കാന്‍ വന്നതിനാലാണ് വാസുവിനെ ഗണ്മാന് വെടിവച്ചത്. ഗണ്മാന് തോക്ക് നല്‍കിയിരിക്കുന്നത് കാക്കയെ വെടിവയ്ക്കാനോ ഉമ്മ വയ്ക്കാനോ അല്ലെന്ന് കെ.സുധാകരന് എം.പി പറഞ്ഞു.
ഇന്നലെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണു സുധാകരന് വിവാദ പരാമര്‍ശം നടത്തിയത്. ഗണ്മാന് സര്‍ക്കാര്‍ തോക്ക് നല്‍കിയത് ആക്രമിക്കുന്നവരില്‍ നിന്നു തന്നെ രക്ഷിക്കാനാണ്. അല്ലാതെ കാക്കയെ വെടിവയ്ക്കാനല്ല. ആക്രമിച്ചാല്‍ ഇനിയും വെടിവയ്ക്കുമെന്നും സുധാകരന് പറഞ്ഞു.
പഴയ ഡ്രൈവറെ ഉപയോഗിച്ചു തന്നെ കുടുക്കാന്‍ സി.പി.എം ശ്രമിക്കുന്നു. വാസുവിനെ വെടിവച്ചതിന് തനിക്കെതിരെ കേസെടുത്തിരുന്നു. താന്‍ കേസില്‍ പ്രതിയാകുകയും വിചാരണ നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി തന്നെ വെറുതെ വിടുകയായിരുന്നുവെന്നും സുധകാരന്‍ പറഞ്ഞു.
വീണ്ടും കേസ് കുത്തിപ്പൊക്കാനാണു സി.പി.എം ശ്രമം. കേസ് വന്നാല്‍ നിയമപരമായി നേരിടുമെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: