തലശേരി: ടി.പി.ചന്ദ്രശേഖരന് വധക്കേസ് ഗൂഢാലോചനയില്‍ പങ്കാളിയായ സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി നാളെയ്ക്ക് മാറ്റി. ചന്ദ്രശേഖരനെ വധിച്ച സംഭവത്തിലെ ബുദ്ധികേന്ദ്രം കുഞ്ഞനന്തനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കുഞ്ഞനന്തന് കേസില്‍ കൃത്യമായ പങ്കുണ്ടെന്നും. കൃത്യം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും ഇടയിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് കുഞ്ഞനന്തനാണെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് അന്വേഷണ സംഘത്തിന് വേണ്ടി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ചന്ദ്രശേഖരനെതിരെ മുന്‍പ് നാല് തവണ നടന്ന വധശ്രമവും കുഞ്ഞനന്തന്റെ അറിവോടെയായിരുന്നുവെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
കുഞ്ഞനന്തന്റെ വീട്ടില്‍ പോലും ഗൂഢാലോചന നടന്നിരുന്നുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു. കേസില്‍ കുഞ്ഞനന്തനെതിരേ തെളിവില്ലെന്ന അദ്ദേഹിന്റെ അഭിഭാഷകന്റെ വാദം പ്രോസിക്യൂഷന് ഖണ്ഡിച്ചു. അറസ്റ്റിലായവരില്‍ നിന്നും കുഞ്ഞനന്തനെതിരായ ശക്തമായ മൊഴി ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കെട്ടിച്ചമച്ചതാണെന്നും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത മുപ്പതോളം ആളുകളെക്കുറിച്ച് വിവരമൊന്നുമില്ലെന്നും അതിനാലാണ് കുഞ്ഞനന്തന് മാറി നില്‍ക്കുന്നതെന്നും അദ്ദേഹത്തിന് വേണ്ടി അഭിഭാഷകന് അറിയിച്ചു. നിയമവ്യവസ്ഥയുമായി സഹകരിക്കുമെന്നും കുഞ്ഞനന്തന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടു തവണയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവച്ചിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിക്കവേ കേസ് ഡയറി ഹാജരാക്കത്തതിന് അന്വേഷണ സംഘത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്ന് കേസ് ഡയറി സീല്‍ ചെയ്ത കവറില്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി.
പി.കെ.കുഞ്ഞനന്തന് അഡ്വ. കെ.വിശ്വന് മുഖേന ജൂണ്‍ പതിനൊന്നിനാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: