ഹൈദരാബാദ്: കടപ്പ എം.പിയും വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവുമായ വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡിക്കെതിരായ സ്വത്ത് കേസുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന് സി.ബി.ഐ മുമ്പാകെ ഹാജരായി.
ഇന്ത്യ സിമന്റ്സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ശ്രീനിവാസന് ജഗന് മോഹന്‍ പ്രൊമോട്ട് ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയത് സംബന്ധിച്ചാണ് സി.ബി.ഐ ശ്രീനിവാസനോട് പ്രധാനമായും ആരാഞ്ഞത്.
കേസില്‍ മൊഴിയെടുക്കുന്നതിനായി ശ്രീനിവാസനോട് ഹാജരാകാന്‍ സി.ബി.ഐ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. വൈ.എസ്.രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ശ്രീനിവാസന് നിക്ഷേപങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: