കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കം തടഞ്ഞ ഇന്ത്യയ്ക്ക് താലിബാന്റെ പ്രശംസ. അഫ്ഗാനിലെ ജനങ്ങളുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും താലിബാന് നേതാവ് മുല്ലാ ഒമര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഏഷ്യന്‍ മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ വിശേഷിപ്പിച്ച താലിബാന്, അമേരിക്കയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി സ്വന്തം രാജ്യത്ത് ഒരു ദുരന്തം സൃഷ്ടിക്കാന്‍ ഇന്ത്യ തയ്യാറാകില്ലെന്നും താലിബാന് പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ അമേരിക്ക ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതിയാണ് തുടരുന്നതെന്ന തിരിച്ചറിവാണ് ഇന്ത്യയെ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
അടുത്തിടെ ലിയോണ്‍ പനേറ്റ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന് വിഷയത്തില്‍ അമേരിക്കയുടെ നിലപാടിനോട് നിസംഗ മനോഭാവം പുലര്‍ത്തിയ ഇന്ത്യ പനേറ്റയെ വെറും കൈയോടെയാണ് മടക്കി അയച്ചതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്താക്കപ്പെട്ടതു മുതല്‍ അമേരിക്കയ്ക്കും സഖ്യസേനയ്ക്കുമെതിരെ താലിബാന് യുദ്ധം പ്രഖ്യാപിച്ചതാണ്. അത് ഇപ്പോഴും തുടരുന്നുവെന്നും മുല്ലാ ഒമര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: