തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അന്വേഷണം അവസാനിപ്പിച്ചത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഐസ്ക്രീം കേസില്‍ സത്യം പുറത്തു വരുന്നതിന് ഏതറ്റം വരെയും പോയി പോരാട്ടം തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭരണസ്വാധീനം ഉപയോഗിച്ച് രഹസ്യമായി കേസ് അവസാനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കേസ് അവസാനിപ്പിച്ചതിന് പിന്നില്‍ പഴയ ഗൂഢാലോചനക്കാരും പുതിയ താരങ്ങളുമാണ്. ഹൈക്കോടതിയുടെ കൈവശമിരുന്ന രേഖകള്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത് എങ്ങനെയാണെന്നും വി.എസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: