മനില: ഫിലിപ്പീന്‍സിലെ ലൂസന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം രാവിലെ 6.19ഓടെയാണ് അനുഭവപ്പെട്ടത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ബാഗിയോ നഗരത്തില്‍ നിന്നു 143 കിലോമീറ്റര്‍ അകലെ തെക്കു പടിഞ്ഞാറ് 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഫെബ്രുവരിയില്‍ 6.7 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്കു ജീവഹാനിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: