കൊച്ചി: പി.എന്‍.പണിക്കരുടെ സ്മരണാര്‍ഥം 19 മുതല്‍ 25 വരെ വായനവാരം ആചരിക്കും. 19-ന്് എറണാകുളം എസ്ആര്‍വി ഹൈസ്കൂളിലാണ് ജില്ലാതല ഉദ്ഘാടനം. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി വാരാചരണം ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹരികുമാര്‍ ചങ്ങമ്പുഴ വായനദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആദ്യകാല ഗ്രന്ഥശാലാ പ്രവര്ത്തകന് മൂലങ്കുഴി ഭാസ്കരനെ ആദരിക്കും.
വായന വാരാചരണത്തിന്റെ ഭാഗമായി 19നു ഉച്ചയ്ക്കു ശേഷം 1.15ന് കാക്കനാട് കളക്ട്രേറ്റില്‍ ജീവനക്കാര്‍ക്കായി വായന ക്വിസ് മല്‍സരം നടത്തും. ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിലാണ് ക്വിസ് മല്‍സരം. വായനവാരാചരണത്തിന്റെ ഭാഗമായി രാവിലെ സ്കൂളുകളിലും ലൈബ്രറികളിലും, വിവിധകാര്യാലയങ്ങളിലും വായനദിന പ്രതിജ്ഞയെടുക്കും.
24-ന് ജില്ല സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തില്‍ അക്ഷരസൗഹൃദക്കൂട്ട് സംഘടിപ്പിക്കും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം എസ്.ആര്.വി. സ്ക്ൂളില്‍ സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. എല്ലാ വിദ്യാകേന്ദ്രങ്ങളിലും അക്ഷരസൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്ററി, പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിഎന്‍ആര്‍ഐ, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, നെഹ്റു യുവകേന്ദ്ര, സാക്ഷരതാ മിഷന്, ജന്‍ശിക്ഷണ്‍ സന്സ്ഥാന് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വായനവാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: