ന്യൂയോര്‍ക്ക്: നയാഗ്ര വെള്ളച്ചാട്ടത്തിന് കുറുകെ 1800 അടി ദൂരം തൂക്കുകമ്പിയിലൂടെ നടന്ന് അമേരിക്കക്കാരന് നിക് വാലന്‍ഡെ ചരിത്രം കുറിച്ചു.190 അടി താഴ്ച്ചയിലേക്ക് പതിക്കുന്ന മഹാജലപ്രവാഹം നടക്കുന്ന ലോകാത്ഭുതങ്ങളിലൊന്നായ അവിടെ അമേരിക്കന്‍ ഭാഗത്തേക്ക് വലിച്ചുകെട്ടിയ കമ്പിക്കയറില്‍ സര്‍ക്കസ് അഭ്യാസിയെപ്പോലെ നടന്ന് തരണം ചെയ്താണ് ഇന്നലെ ഉച്ചക്ക് 33 കാരനായ നിക്ക് റെക്കോര്‍ഡ് ഇട്ടത്.
റ ആകൃതിയില്‍ ഒരു ഭാഗം അമേരിക്കയിലും ഒരു ഭാഗം കാനഡയിലുമായി വ്യാപിച്ചുകിടക്കുന്നതാണ് ലോകപ്രശസ്തമായ നയാഗ്ര ജലപ്രവാഹം.നിക്കിന്റെ സാഹസിക യാത്ര പൂര്‍ത്തിയാക്കാന്‍ 25 മിനിറ്റാണ് എടുത്തത്.നൂല്‍കമ്പി യാത്ര കാണുവാന്‍ 1.25 ലക്ഷത്തിലേറെ ജനങ്ങളാണ് അവിടെ വന്നത്.അമേരിക്കന്‍ ഭാഗത്തുനിന്ന് 4000 പേരും ഉണ്ടായിരുന്നു.അമേരിക്കന്‍ ഭാഗത്ത് നിന്ന് കനേഡിയന്‍ ഭാഗത്തേക്കാണ് നിക് നടന്നെത്തിയത്.അമേരിക്കന്‍ ഭാഗത്തും കനേഡിയന്‍ ഭാഗത്തും രണ്ട് കൂറ്റന്‍ ക്രെയിനുകള്‍ സ്ഥാപിച്ച് അവയെ തമ്മില്‍ രണ്ടിഞ്ച് വ്യാസമുള്ള കമ്പിക്കയര്‍ കൊണ്ട് ബന്ധിച്ചാണ് പാലം സാഹസിക യാത്രക്കായി ഒരുക്കിയത്.എല്ക്ക് മൃഗത്തോല് കൊണ്ട് തയ്യാറാക്കിയ ഷൂസ് ധരിച്ചാണ് നിക് കമ്പിക്കയറിലൂടെ നടന്നത്.
40 പൗണ്ട് ഭാരവും 30 അടി നീളവുമുള്ള വടിയും ബാലന്‍സിങ് ബീമായി കൈയിലുണ്ടായിരുന്നു.ലോകമാകെ ഉറ്റുനോക്കിയ ഈ സാഹസിക യാത്രയുടെ ഒരുക്കങ്ങള്‍ക്കായി 13 ലക്ഷം ഡോളര്‍ വേണ്ടി വന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.എബിസിടിവി യാണ് അത് സ്പോണ്സര് ചെയ്തത്.
നയാഗ്ര വെള്ളച്ചാട്ടത്തിന് കുറുകെ ഇത്തരത്തിലുള്ള സാഹസിക നടത്തക്ക് 1896 ന് ശേഷം ഇതാദ്യമായാണ് അധികൃതര്‍ അനുമതി നല്‍കുന്നത്.
കാല് വഴുതി വീണാല്‍ കമ്പിനൂലില്‍ തൂങ്ങിക്കിടക്കുവാന്‍ സഹായകമായ രക്ഷാസംവിധാനവും ഒരുക്കിയിരുന്നു.അവിടെ നിന്നും രക്ഷപ്പെടുത്തുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.ആസ്ട്രിയന്‍ വശംജനായ നിക് വാലഡയുടെ പൂര്‍വികര്‍ കമ്പി നൂല്നടത്തയിലും മറ്റും പ്രാവീണ്യമുള്ള സര്‍ക്കസ് കലാകാരന്മാരും കലാകാരികളുമായി പേരെടുത്തിട്ടുള്ളവരായിരുന്നു.രണ്ടു പേര് സാഹസിക യാത്രക്കിടെ അപകടത്തില്‍പ്പെട്ട് മരണമടയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: