ടോക്കിയോ: ജപ്പാനില്‍ നിര്‍ത്തിവച്ച രണ്ട് ആണവനിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പ്രധാനമന്ത്രി യോഷിക്കോ നോഡ അനുമതി നല്കി.ആണവദുരന്തത്തിനുശേഷം ഇതിലൊരണ്ണം കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ഫുകയിലെ ഒയി ആണവ നിലയത്തിലെ 3,4 യൂണിറ്റുകളിലെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കന്‍സായി ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.ഗവര്‍ണ്ണര്‍ ഇസൈ നിഷിക്കാവോയുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഉത്തരവിട്ടത്.
വടക്കന്‍ ക്യോട്ടോ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ആണവ നിലയം സ്ഥിതിചെയ്യുന്നത്.മുന്‍ രാജ്യ തലസ്ഥാനവും പ്രമുഖ വിനോദ സഞ്ചാരകേന്ദ്രവുമായ ഇവിടെ 1.38 മില്ല്യണ്‍ ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്.
അറ്റകുറ്റപണികള്‍ക്കായി ജപ്പാനിലെ 50 ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവനിലയത്തില്‍ ചോര്ച്ചയുണ്ടാക്കിയിരുന്നു.ഇതിനെ തുടര്‍ന്ന് നിലയത്തിനടുത്തുള്ള പതിനായിരകണക്കിന് ജനങ്ങള്‍ക്ക് ഇവിടം വിട്ട് പോകേണ്ടതായി വന്നു.2001 മാര്‍ച്ചിലെ ഫുക്കുഷിമ ആണവ ദുരന്തത്തിനു ശേഷം ഇവിടത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ് കഴിയുന്നത്. ഇതിന് മുമ്പ് മെയില്‍ ഹൊക്കയിഡോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്റെ വടക്കന്‍ ജപ്പാനിലെ ടാമാരി നിലയത്തിലുള്ള മൂന്നാമത്തെ നിലയം അടച്ചു പൂട്ടിയിരുന്നു.42 വര്‍ഷത്തിനുശേഷം ആദ്യമായാണ് ജപ്പാന് ആണവ നിലയങ്ങള്‍ അടച്ചുപൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: