ജെയിനെവ: മ്യാന്മര് പ്രതിപക്ഷനേതാവ് ആങ്ങ് സാന്‍ സൂകി സ്വിസ് പാര്‍ലമെന്റ് സന്ദര്‍ശിച്ചു. യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സൂകി സ്വിറ്റ്സര്‍ലന്റിലെത്തിയത്. പാര്‍ലമെന്റംഗങ്ങള്‍ മ്യാന്മര് നേതാവിന് വന്‍വരവേല്‍പ്പ് നല്കി. സ്വിസ് വിദേശകാര്യമന്ത്രിയുമായി അവര്‍ കൂടിക്കാഴ്ച നടത്തി. സ്വിറ്റ്സര്‍ലന്റില്‍ നിന്ന് മ്യാന്മര് എന്ത് സഹായമാണ് പ്രതീക്ഷിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ യുവജനങ്ങള്‍ക്ക് സാങ്കേതികപരിശീലനമെന്നായിരുന്നു സൂകിയുടെ മറുപടി. ദശാബ്ദങ്ങളായി മ്യാന്മറിലെ വിദ്യാഭ്യാസരംഗം ശോചനീയാവസ്ഥയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂകി യൂറോപ്പ് സന്ദര്‍ശിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനെ അഭിസംബോധന ചെയ്ത സൂകി മ്യാന്മറിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി നിക്ഷേപം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക വിനോദമേഖലകളില്‍ വിദേശ നിക്ഷേപം നടത്തുന്നതിനെ അവര്‍ സ്വാഗതം ചെയ്തു. ഇത് മ്യാന്മറിന് കൂടുതല്‍ തെഴിലവസരങ്ങളും സാങ്കേതിക പുരോഗതിയും നല്‍കുമെന്നും സൂകി പറഞ്ഞു. മ്യാന്മറിന്റെ വികസനത്തിന് പിന്തുണ തേടിയാണ് 66 കാരിയായ ഓങ്ങ് സാന്‍ സൂകിയുടെ യൂറോപ്യന്‍ സന്ദര്‍ശനം.
അതേസമയം ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെ സൂകി നടത്തുന്ന യാത്രയില്‍ അവരുടെ ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചു. വിശ്രമമില്ലാതെ മണിക്കൂറുകളോളം യാത്ര ചെയ്യാനും പരിപാടികളില്‍ പങ്കെടുക്കാനും സൂകിയുടെ ആരോഗ്യം അനുവദിക്കില്ലെന്ന് ഡോക്ര്മാര് പറഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്ന് ജെയിനെവയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നത് സൂകി ഒഴിവാക്കിയിരുന്നു. കുറഞ്ഞ രക്തസമ്മര്‍ദ്ദവും ഉദരസംബന്ധമായ അസുഖങ്ങളുമാണ് സൂകി നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: