മോസ്കോ: വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്കിയ യുദ്ധഹെലികോപ്റ്ററുകളുടെ കേടുപാടുകള്‍ തീര്‍ത്ത് അവ തിരിച്ചുനല്‍കിയതാണെന്നും അല്ലാതെ പുതിയ യുദ്ധ ഹെലികോപ്റ്ററുകളല്ല സിറിയക്ക് കൈമാറിയതെന്നും റഷ്യ വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
സിറിയയുമായുള്ള എല്ലാവിധ സൈനിക-പ്രതിരോധ ആയുധ ഇടപാടുകള്‍ക്ക് ഒരു പരിധിയുണ്ടെന്നും മന്ത്രിസഭ അറിയിച്ചു. റഷ്യ ആന്റി-എയര്‍ഡിഫന്‍സ് സംവിധാനങ്ങളാണ് സിറിയക്ക് കൈമാറുന്നതെന്നും അല്ലാതെ സമാധാനമായി ജീവിക്കുന്ന ജനങ്ങളുടെ മേല്‍ അക്രമം നടത്താനല്ലെന്നും വിദേശകാര്യമന്ത്രി സെര്‍ഗി ലാഖ്റോഖ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
സിറിയക്ക് യുദ്ധഹെലിക്കോപ്റ്ററുകള് നല്കി അക്രമമഴിച്ചുവിടുന്നത് റഷ്യയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് കുറ്റപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിലധികമായി കേടുപാടുകള്‍ തീര്‍ക്കാന്‍ നല്കിയ ഹെലികോപ്റ്ററുകള്‍ക്ക് പകരം പുതിയവയാണ് റഷ്യ തിരിച്ചുനല്കുന്നതെന്ന് ഹിലരിയുടെ വക്താവ് വിക്ടോറിയ നൂലാന്റ് കൂട്ടിച്ചേര്‍ത്തു.
അടുത്തയാഴ്ച മെക്സിക്കോയിലെ ലോക് കാബോസില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും.
അതേ സമയം, മോസ്കോയും വാഷിംഗ്ടണും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തെക്കുറിച്ചല്ലാതെ സിറിയയുടെ ഭാവിപരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന യുഎസ് സെക്രട്ടറി ഡിപ്പാര്‍ട്ടുമെന്റ് വക്താവായ വിക്ടോറിയ നുലന്റിന്റെ പ്രസ്താവനക്ക് മറുപടിയുമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് രംഗത്തെത്തി.
രാജ്യത്തിന്റെ ഭാവികാര്യങ്ങളെപ്പറ്റി തീരുമാനിക്കേണ്ടത് സിറിയതന്നെയാണ്. ഇതിനിടക്ക് വിദേശരാജ്യങ്ങള്‍ കൈകടത്തേണ്ട ആവശ്യമില്ലെന്നാണ് റഷ്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയുടെ ഭാവിയെക്കുറിച്ചും അസദ് ഭരണകൂടത്തെക്കുറിച്ചും റഷ്യ സംസാരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സിറിയയിലെ ആക്രമണങ്ങള്‍ ആയുധം നല്‍കുന്നത് റഷ്യയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യമന്ത്രി ഹിലരി ക്ലിന്റണ് പറഞ്ഞിരുന്നു. റഷ്യയുടെ ഈ നിലപാട് മാറ്റണമെന്നും ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും ഹിലരി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: