ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നില്‍ക്കരുതെന്ന എന്‍.സി.പിയുടെ നിര്‍ദേശം പാര്‍ട്ടിയംഗം പി.എ സാംഗ്മ തള്ളി. എന്‍.സി.പി അംഗം എന്ന നിലയ്ക്കല്ല, ഗിരിവര്‍ഗ മേഖലയുടെ പ്രതിനിധി എന്ന നിലയിലാണു താന്‍ മത്സരിക്കുന്നത്. തന്നെ പിന്തുണച്ചതു തമിഴ്നാട് മുഖ്യമന്ത്രി ജലളിതയും ഒഡിശ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാം സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്നില്ലെന്നും സാംഗ്മ പറഞ്ഞു. അദ്ദേഹം രണ്ടാമതും രാഷ്ട്രപതിയാകാന്‍ ആഗ്രഹിക്കുമെന്നു തോന്നുന്നില്ലെന്ന് സാംഗ്മ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ നിര്‍ദ്ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.പി.ത്രിപാതി സാംഗ്മയെ നേരിട്ട് കണ്ട് അറിയിക്കുകയായിരുന്നു.
യു.പി.എ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാലും താന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സാംഗ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് യു.പി.എയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പി.എ.സാംഗ്മയോട് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് പവാര്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: