ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ദീര്, ഒറാക്സായി മേഖലകളിലെ ഭീകരരുടെ ഒളിസങ്കേതങ്ങള്‍ ലക്ഷ്യമിട്ട് വ്യോമസേനയുടെ സഹായത്തോടെ പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
അഫ്ഗാന് അതിര്‍ത്തിപ്രദേശത്തെ ദീര് മേഖലയിലെ മലകളില്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. ഒറാക്സായില് നടത്തിയ ആക്രമണത്തിലാണ് ഒന്‍പതു പേര് മരിച്ചത്. ഒറാക്സായില് ഭീകരരുടെ ഒളികേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമസേന ബോംബിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: