ടെഹ്റാന്: രാജ്യത്തെ പ്രധാന രണ്ട് ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രധാന പ്രതികളെ പിടികൂടിയതായി ഇറാന് അവകാശപ്പെട്ടു. 18 മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും രാജ്യത്തും വിദേശത്തും നടത്തിയ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഇവരെ വലയിലാക്കിയതെന്ന് ഇറാന് വ്യക്തമാക്കി.
ഇറാന്റെ ആണവോര്‍ജ സമിതിയിലെ പ്രധാന അംഗമായിരുന്ന മജീദ് ഷഹ്രിയാരി, ഇറാന്റെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അഹമ്മദി റോഷന് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളെയാണ് പിടികൂടിയതായി ഇറാന് വ്യക്തമാക്കിയത്.
പിടിയിലായവര്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന വിവരവും ഇറാന് പുറത്തുവിട്ടിട്ടുണ്ട്. ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: