കാഞ്ഞങ്ങാട് : തൃക്കരിപ്പൂറ്‍, കാഞ്ഞങ്ങാടിണ്റ്റെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പെന്തിക്കോസ്ത് മിഷണറിമാര്‍ വ്യാപകമായ തോതില്‍ കൗണ്‍സിലിംഗ് സെണ്റ്റര്‍ എന്ന പേരില്‍ ആരംഭിക്കുകയും ഹിന്ദുക്കളെ നിര്‍ബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതായി വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മത പരിവര്‍ത്തന ശ്രമം വ്യാപകമായി നടക്കുകയാണ്. സര്‍ക്കാരിലെ ചില ഉന്നതരുടെ ഒത്താശയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മദ്യപാനത്തിനെതിരെ എന്ന് പറഞ്ഞാണ് തൃക്കരിപ്പൂരിലും പരിസരപ്രദേശങ്ങളിലും മത പരിവര്‍ത്തന ശ്രമവുമായി പെന്തിക്കോസ്തുകാര് മുന്നോട്ടു പോകുന്നത്. മിഷണറിമാരുടെ ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഇത്തരം ശ്രമങ്ങളില്‍ നിന്ന് മിഷണറിമാര്‍ സ്വമേധയാ മാറിന്നില്ലെങ്കില് ജനങ്ങളെ അണിനിരത്തി ഇതിനെ ചെറുക്കാന്‍ വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടുവരുമെന്നും ജില്ലാ സമിതി മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡണ്ട് എന്‍.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. കെ ജയകുമാര്‍, ബി വിജയകുമാര്‍, എച്ച് ജയാനന്ദ, കെ ടി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി വി വിനോദ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: