തൃക്കരിപ്പൂറ്‍: തൃക്കരിപ്പൂറ്‍ കോയങ്കര മൃഗാശുപത്രിക്ക് സമീപത്തെ കെ.സിദ്ദിഖിണ്റ്റെ വീട് കുത്തി തുറന്ന് ഏഴ് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. വീടിണ്റ്റെ പിന്‍ഭാഗത്തെ ബാത്ത് റൂമിണ്റ്റെ ജനല്‍ ഗ്രില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കുടുംബാംഗങ്ങള്‍ കല്ല്യാണ വീട്ടില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. വളകളും മോതിരങ്ങളും അടങ്ങിയ ആഭരണങ്ങളാണ് മോഷണം പോയത്. വീടിണ്റ്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ അലമാരയിലും ചുവരിലും ജനലിലും വാതിലുകളിലും വെള്ളം ഒഴിച്ച നിലയിലാണ്. ചന്തേര എസ്ഐ എം.പി.വിനീഷ് കുമാറിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: