മരട്: ടോള്‍ബൂത്ത് ഒഴിവാക്കുന്നതിനായി ബൈപ്പാസിലൂടെയുള്ള ടിപ്പര്‍ലോറികള്‍ ഇടറോഡുകള്‍ വഴിപായുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതായി ആക്ഷേപം. വൈറ്റില- അരൂര്‍ ബൈപ്പാസിലെ കുമ്പളം ടോള്‍ ഒഴിവാക്കുവാനാണ് ടിപ്പറുകളുടെ വഴിമാറി ഓട്ടം. നേരവും കാലവും നോക്കാതെ ചെറിയ നാട്ടുവഴികളിലൂടെ ലോറികള്‍ പായുന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാവുന്നു എന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. അരൂരില്‍നിന്നും ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങള്‍ പിഡബ്ല്യൂഡി റോഡുവഴി കുമ്പളം സ്കൂള്‍ റോഡില്‍ പ്രവേശിച്ച് ദേശീയപാതയില്‍ എത്തിച്ചേരുന്നു. വൈറ്റില ഭാഗത്തുനിന്നുള്ള ലോറികള്‍ പി.വി.ശ്രീധരന് റോഡില്‍ കയറി എന്ഐജിഎല്പി സ്കൂള്‍ വഴി ടോള്‍ ഒഴിവാക്കി ദേശീയപാതയിലേക്കുകയറും ഇതിനിടയിലുള്ള ദൂരമാണ് വീതികുറത്ത റോഡില്‍കൂടി ലോറികള്‍ അപകട ഭീഷണി ഉയര്‍ത്തി അമിതവേഗത്തില്‍ പിന്നിടുന്നത്.
സ്കൂളുകളും, കോളേജുകളുമെല്ലാം ഉള്ള പ്രദേശമായതിനാല്‍ ടിപ്പറുകളുടെ അമിതവേഗം കുമ്പളത്ത് ഭീതി സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂള്‍ സമയങ്ങളിലും മറ്റും ടിപ്പര്‍ലോറികള്‍ക്ക് റോഡില്‍ ഓടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും വകവെക്കാതെയാണ് രാത്രി 10 മണിവരെയുള്ള മരണപ്പാച്ചില്‍.
ടോള്‍ബൂത്ത് ഒഴിവാക്കാനായി നാട്ടുവഴികളിലൂടെയുള്ള ടിപ്പറോട്ടം അടിയന്തരമായി തടയാന്‍ പോലീസും മറ്റ് അധികാരികളും രംഗത്തിറങ്ങണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ടിപ്പറുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും, ലോറികള്‍ തടയുമെന്നും ബിജെപിയും വിവിധ സംഘടനകളും, റെസിഡന്‍സ് അസോസിയേഷനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: