തായന്നൂറ്: തോട്ടില്‍ കുളിക്കാനെത്തിയ ഭര്‍തൃമതി മുങ്ങി മരിച്ചു. തായന്നൂറ് ചെരളത്തെ ഹോട്ടല്‍ തൊഴിലാളി സുധീഷിണ്റ്റെ ഭാര്യ ജിജിതയാണ് (28) കഴിഞ്ഞ ദിവസം വീടിന് സമീപത്തെ തോട്ടില്‍ മുങ്ങിമരിച്ചത്. ചെരളത്തെ പരേതനായ കൊട്ടണ്റ്റെയും തങ്കമണിയുടെയും മകളായ ജിജിതയ്ക്ക് രണ്ട് വയസുള്ള നിവേദിത എന്നുപേരുള്ള മകളുണ്ട്. ശ്രീജ, ജീന എന്നിവര്‍ സഹോദരങ്ങളാണ്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജിജിതയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ ഉച്ചയോടെ ജിജിതയുടെ മൃതദേഹം വാന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: