ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ മോര്‍ട്ടാര്‍ ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. ഷിയ തീര്‍ഥാടകര്‍ സമ്മേളിച്ചിരുന്ന ഒരു സ്ക്വയര്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഷിയ ഇമാം മൗസ അല്‍ കാദിമിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങിന് ഒത്തുകൂടിയവരായിരുന്നു ഇവര്‍. രണ്ട് മോര്‍ട്ടാറുകളാണ് പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: