കീവ്: ഉക്രയിനില്‍ ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ കീവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ബോറോഡയങ്ക് വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. പാരച്ചൂട്ട് ജമ്പറുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും മൂലം വിമാനം അടിയന്തരമായി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ദുരന്തമുണ്ടായത്. 16 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് ഉക്രയിന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: