ആലുവ: ആലുവായില്‍ വീണ്ടും ബ്ലേഡ് മാഫിയതഴച്ചുവളരുന്നു. ബ്ലേഡ് മാഫിയയ്ക്കെതിരെ പോലീസ് കര്‍ശനനടപടികള്‍ സ്വീകരിച്ചതോടെയാണ് പ്രതിദിന ചിട്ടിയെന്ന പേരില്‍ ഇപ്പോള്‍ ജനങ്ങളുടെ കഴുത്തറക്കുന്നത്. തുക വളരെ അത്യാവശ്യമായുള്ള വ്യാപാരികളെയാണ് പ്രതിദിന ചിട്ടിക്കാര് സമീപിക്കുന്നത് ചെക്കുപോലും ആവശ്യപ്പെടാതെയാണ് ഇവര്‍ ലക്ഷക്കണക്കിന് രൂപ നല്‍കുന്നത്. ചിട്ടിയായതിനാല്‍ വിളിക്കുറവെന്ന പേരില്‍ ഒരു ലക്ഷം രൂപയ്ക്ക് അറുപതിനായിരം രൂപവരെ മാത്രമാണ് നല്‍കുന്നത്.
ഓരോ ദിവസംതന്നെ പലര്‍ക്കും ഇത്തരത്തില്‍ തുകനല്‍കും. നിത്യേനയായി ഈ തുക പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ചിട്ടിയെന്ന ഓമനപ്പേരായതിനാല്‍ പലരും ഇതിനു പിന്നിലൊളിച്ചിരിക്കുന്ന അപകടം തിരിച്ചറിയുന്നുമില്ല. വന്‍തുക വാടകനല്കിവിവിധ കച്ചവടങ്ങള്‍ നടത്തുന്നവരാണ് ഇവരുടെ വലിയില്‍ വീഴുന്നത്. തുകതിരിച്ചടയ്ക്കുന്നതില് വീഴ്ച വരുത്തിയാല്‍ ഗുണ്ടകള്ക്കൊപ്പമെത്തികടയിലെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയാണ് ചെയ്യുന്നത്. മറ്റ് നിയമപ്രശ്നങ്ങളുണ്ടാകാതിരിക്കാന് സാധനങ്ങള്‍ വില്പനനടത്തിയതായി ബലംപ്രയോഗിച്ച് രേഖയുണ്ടാക്കുകയും ചെയ്യും.
ആലുവ നഗരത്തിലെ നിരവധി വ്യാപരികള്‍ ഇത്തരത്തില്‍ ഈ ബ്ലേഡ് മാഫിയയുടെ വലയില്‍ വീണ് കച്ചവടം പൂര്‍ണമായി നിര്‍ത്തുകയോ അതല്ലെങ്കില്‍ മാഫിയകളുടെ ബിനാമികള്‍ക്ക് കച്ചവടം വാടകയടിസ്ഥാനത്തില്‍ കൈമാറുകയോ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും മറ്റും വിരമിക്കുന്നവരില്‍ നിന്നും കൂടുതല്‍ പലിശനല്‍കിയാണ് ഈ മാഫിയ ബ്ലേഡ് ഇടപാടിനായി പണം സംഘടിപ്പിക്കുന്നത്. പിന്നീട് ഇതിന്റെ ഇരട്ടി പലിശയ്ക്ക് മറ്റുള്ളവര്‍ക്ക് നല്‍കുയുമാണ് ചെയ്യുന്നത്. ആലുവ മാര്‍ക്കറ്റിലെ വ്യാപാരികളാണ് ഈ ചിട്ടിതട്ടിപ്പിന് കുടുതലായും ഇരകളാകേണ്ടിവന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: