എളങ്കുന്നപ്പുഴ: വര്‍ധിച്ചുവരുന്ന യാത്രാക്ലേശത്തില്നിന്നു വൈപ്പിന്‍കരയെ മോചിപ്പിക്കുവാന്‍ വൈപ്പിന്‍ മുനമ്പം സംസ്ഥാന പാതയ്ക്ക് സമാന്തരപാത നിര്‍മ്മിക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വീതി കുറഞ്ഞ എട്ടു പാലങ്ങളുടെ നിര്‍മാണവും സിഗ്നല്‍ ലൈറ്റുകളുടെ താളം തെറ്റിയുള്ള പ്രവര്‍ത്തനവും സംസ്ഥാന പാതയുടെ വീതി കുറവും ഗതാഗതക്കുരുക്ക് നിത്യസംഭവമാക്കുകയാണ്. എവിടെയങ്കിലും തടസ്സമുണ്ടായല് വാഹനം തിരിച്ചു വിടാന്‍ സൗകര്യമില്ല.
വൈപ്പിന്‍ മൂത്തകുന്നം തീരദേശ പാത പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഉപേക്ഷിച്ചിരിക്കുകയാണ്. ഗോശ്രീ ദ്വീപ് വികസന അതോറിറ്റി നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച വൈപ്പിന്‍ മുനമ്പം തീരദേശ റോഡ് നിര്‍മാണ നടപടി ഇഴഞ്ഞു നീങ്ങുന്നു. വാര്‍ഷികാഘോഷവും കുടുംബമേളയും വി.എസ്. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് പോള്‍ ജെ. മാമ്പിള്ളി അധ്യക്ഷത വഹിച്ചു.
കാര്‍ട്ടൂണിസ്റ്റ് ജോസ് മറ്റത്തിലിനെ രക്ഷാധികാരി അരവിന്ദാക്ഷന് ബി. തച്ചേരി ഉപഹാരം നല്കി ആദരിച്ചു. 200 വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജന. കണ്‍വീനര്‍ ജോളി ജോസഫ്, ജോണ്‍ ജെ. മാമ്പിള്ളി, ഫ്രാന്‍സിസ് അറക്കല്‍, ജയിംസ് കളരിക്കല്‍, സ്റ്റീഫന്‍ റോഡ്രിഗ്സ്, എം. കെ. ജോണ്‍, ജോസഫ് നരികുളം, ടി.കെ. സഹദേവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: