മട്ടാഞ്ചേരി: ഹോംസ്റ്റേ ലൈസന്‍സ് നല്ക്കുന്നതില് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും പോലീസ് കേന്ദ്രങ്ങള്‍ക്കും കടിഞ്ഞാണിട്ട് കേരള വിനോദസഞ്ചാര നയം ഹോംസ്റ്റേലൈസന്സ് സമ്പ്രദായം നവീകരിച്ചു. പുതിയ നയപ്രകാരം സംസ്ഥാനത്ത് ഹോംസ്റ്റേ പ്രവര്‍ത്തനത്തിന് ടൂറിസം വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കി. നിലവില്‍ പഞ്ചായത്ത് ക്ലാസിഫിക്കേഷനും, പോലീസ് ക്ലിയറന്‍സ് സര്ട്ടിഫിക്കറ്റമുണ്ടെങ്കില് ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കാം. ഇത് അനധികൃതഹോംസ്റ്റേകള് വര്‍ധിക്കാനിടയാക്കിയതായാണ് ആരോപണമുയര്‍ന്നത്. ഇത് നിയന്ത്രിക്കാനാണ് പുതിയ നയത്തിലെ പ്രഖ്യാപനം. സംസ്ഥാനത്ത് നിലവില്‍ 400 ഹോംസ്റ്റേകളാണ് അംഗീകൃത ക്ലാസിഫിക്കേഷനോടെ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി 1500 ലേറെ ഹോംസ്റ്റേകളുമുണ്ടെന്ന് കേരള ഹോം സ്റ്റേ ആന്റ് ടുറിസം സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ടൂറിസം വകുപ്പിന്റെ ലൈസന്‍സില്ലാതെ ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത് വന്‍ വിപത്തായി മാറുകയാണെന്ന് വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. പുതിയ ഹോംസ്റ്റേതുടങ്ങുന്ന സംരംഭകര്‍ക്ക് സ്വദേശ- വിദേശ വിപണികളിലും, ഷോകളിലും മാര്‍ക്കറ്റിങ് സംവിധാനത്തിനായി 25 ശതമാനം ഇളവ് നല്കുവാനും വൈദ്യുതി- ജല അതോറിറ്റി വകുപ്പുകളിലെ നിലവിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് ഒഴിവാക്കി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള താരിഫ് നിരക്ക് ഏര്‍പ്പെടുത്തുവാനും, പുതിയ നിയമത്തില്‍ തീരുമാനമായതായി സൊസൈറ്റി ഡയറക്ടര്‍ എം.പി.ശിവദത്തന്‍ പറഞ്ഞു.
ഹോംസ്റ്റേകള്‍ക്ക് ക്ലാസിഫിക്കേഷന്‍ എടുക്കുന്നതിന് പോലീസില്‍നിന്ന് ലഭിക്കേണ്ട പിസി സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് പോലീസ് സ്റ്റേഷനുകള്‍ കാലതാമസം വരുത്തുകയാണ്. ഇത് മൂലം നിലവിലെ ഹോംസ്റ്റേകള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഹോംസ്റ്റേ സര്‍വ്വീസ്ഡ് വില്ല സംരംഭകര്‍ക്കായി ജൂലായ് 28-29 തിയതികളില്‍ എറണാകുളത്ത് വര്‍ക്ക്ഷോപ്പ് നടത്തുന്നതിന് സൊസൈറ്റിയോഗം തീരുമാനിച്ചതായി ചെയര്മാന് വി.എന്‍.പ്രസന്നകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: