വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരരുടെ തലയ്ക്ക് കോടിക്കണക്കിന് തുക വിലയിട്ട യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കും സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും സൊമാലിയന്‍ ഇസ്ലാമിക ഭീകരവാദ സംഘടന വേറിട്ട രീതിയില്‍ വിലയിട്ടിരിക്കുന്നു. ഇരുവരുടെയും രഹസ്യവിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കോഴിയും ഒട്ടകവുമാണ് പാരിതോഷികമായി നല്‍കുന്നത്. സൊമാലിയയിലെ ഷഹാബ് അല്‍ മുജാഹിദീന്‍ സംഘടനയുടെ നേതാവ് ഫൗദ് മുഹമ്മദ് ഖലാഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എഐടിഇ ഇന്റലിജന്റ്സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒബാമയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ഒട്ടകങ്ങളെയും വൃദ്ധയായ ഹിലരിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് കോഴിയും 10 കോഴിക്കൂടും പാരിതോഷികമായി നല്‍കുമെന്നാണ് എസ്ഐടിഇ അറിയിച്ചത്.
ഖലാഫ്, ഇയാളുടെ മൂന്ന് അനുയായികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അഞ്ച് മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഷബാബ് സ്ഥാപകന്‍ അഹമ്മദ് അബി മുഹമ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴ് മില്യണ്‍ ഡോളറും യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഘടനയിലെ മറ്റ് രണ്ടുപേര്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച യുഎസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2008ലാണ് അല്‍ ഷബാബ് സംഘടനയെ ഭീകരവാദ സംഘടനയായി യുഎസ് മുദ്ര കുത്തുന്നത്. സൊമാലിയയിലെ ഭൂരിഭാഗ പ്രദേശങ്ങളും അല്‍ ഷബാബിന്റെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: