വാഷിങ്ങ്ടണ്‍:അഫ്ഗാനിലെ സൈന്യത്തെ സംരക്ഷിക്കുന്നതിന് യുഎസ് എന്തു നടപടിയും സ്വീകരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു.എന്തു ചെയ്യും എന്തുചെയ്യാതിരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാതെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
താലിബാന് പ്രത്യേകിച്ച് ഹക്കാനി ശൃംഖലയ്ക്ക് ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത് പാക്കിസ്ഥാന്റെ നേതൃത്വത്തിലാണെന്നും പനേറ്റ പറഞ്ഞു.തങ്ങളുടെ സൈന്യത്തിനെതിരെയുള്ള ആക്രമണങ്ങളും സൈനികരെ കൊന്നൊടുക്കുന്ന ഹക്കാനിശൃംഖലയുടെ നടപടിയെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്നത് പാക്കിസ്ഥാന്റെ അറിവോടെയാണെന്നും ഇതിന് സഹായമൊരുക്കിക്കൊടുക്കുന്നത് പാക്കിസ്ഥാനാണെന്നും ആക്രമണങ്ങള്‍ക്കുശേഷം ഇവര്‍ മടങ്ങിപ്പോകുന്നത് പാക്കിസ്ഥാനിലെ തന്നെ സുരക്ഷിത താവളങ്ങളിലേക്കാണെന്നും പനേറ്റ പറഞ്ഞു.ഇപ്പോഴുള്ള സ്ഥിതിഗതികളില്‍ നിന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ തങ്ങള്‍ തയ്യാറാണ്. പക്ഷെ ഈ അവസ്ഥ ഇനി തുടരുവാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാക്കിസ്ഥാന്റെകാര്യത്തില് തങ്ങളുടെ ക്ഷമക്ക് അതിരുണ്ടെന്നും ഭീകരവാദത്തിനെതിരെ പാക്ക് സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ അതിനെ നിയന്ത്രിക്കുമെന്നും പനേറ്റ മുന്നറിയിപ്പ് നല്കി.പാക്കിസ്ഥാന് അഫ്ഗാനില്‍ ഇരട്ടത്താപ്പാണെന്നും പനേറ്റ ആരോപിച്ചു.
കാബൂളില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പനേറ്റ അന്നും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.പാക്കിസ്ഥാന്റെ കാര്യത്തില്‍ യുഎസിന്റെ ക്ഷമക്ക് അതിരുണ്ടെന്ന് പനേറ്റ പറഞ്ഞിരുന്നു.ഈ പ്രസ്താവനെക്കെതിരെ യുഎസിലെ പാക്ക് സ്ഥാനപതി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ഇരു രാഷ്ട്രങ്ങളുടേയും ബന്ധത്തെ ഉലക്കുകമാത്രമെ ചെയ്യുകയുള്ളുവെന്ന് സ്ഥാനപതി പറഞ്ഞിരുന്നു.അഫ്ഗാനിലെ നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച വിഷയവും യുഎസ് പാക്കിസ്ഥാനില്‍ നടത്തിവരുന്ന വ്യോമാക്രമണങ്ങളും നിര്‍ത്തിവെക്കുന്നതു സംബന്ധിച്ച വിഷയവും ഇരു രാഷ്ട്രങ്ങളുടെയുമിടയില് മാസങ്ങളായി ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്നങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: