പെരുമ്പാവൂര്‍: ചില വൈകുന്നേരങ്ങളില്‍ ബീച്ചിലോ പാര്‍ക്കിലോ കറങ്ങിനടക്കുന്നവരോ തിരക്കേറിയ ബസ്സ്റ്റാന്റുകളില് ബസ് കാത്തുനില്ക്കുന്നവരോആയ മലയാളിയുടെ ഒരു നേരമ്പോക്കാണ് കടല കൊറിക്കല്‍. എന്നാല്‍ ഇന്ന് ഇത്തരം നേരമ്പോക്കിന് കൈ പൊള്ളുക മാത്രമല്ല കീശ കാലിയാവുകയും ചെയ്യും.
ഒരുപൊതി കടലക്ക് രണ്ട് രൂപ വിലയുണ്ടായിരുന്നത് ഉന്തുവണ്ടിയില്‍ നടന്ന് വില്‍പ്പന നടത്തുന്നവര്‍ പെട്ടെന്ന് മൂന്ന് രൂപയാക്കി. ഇതിനൊപ്പംതന്നെ അഞ്ച് രൂപയുടെ പൊതിയും ഇവര്‍തന്നെ വിറ്റിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പെരുമ്പാവൂരിലെ യാത്രിനിവാസ് പരിസരത്തെ ഒരു ഉന്തുവണ്ടി കച്ചവടക്കാരന്റെ കടല വില്‍പ്പന അതിശയിപ്പിക്കുന്നതായിരുന്നു. ഒരു പൊതിക്ക് പത്ത് രൂപ. ഇതില്‍ കുറച്ച് കടല നല്കാന് മുതലാകില്ല എന്നൊരു കമന്റും.
പച്ചകടലക്കോ പച്ചവെള്ളത്തിനോ വില കൂടിയിട്ടില്ല. പക്ഷേ മണലിനും മണ്ണെണ്ണക്കുമാണ് വിലയേറുന്നത്. റേഷന്‍ മണ്ണെണ്ണ വെട്ടിക്കുറച്ചതാണ് ഇത്തര വഴിവാണിഭക്കാരെ വിലകൂട്ടാന്‍ നിര്‍ബന്ധിതരാക്കുന്നതെന്ന് ചിലര്‍ തമാശയോടെ പറയുന്നു. എന്നാല്‍ മഴ ശക്തമായതോടെ വഴിയരികില്‍ ബസ് കാത്തുനില്ക്കുമ്പോള് ഒരു രസത്തിന് ഒരുപൊതി ചൂടുകടല വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കച്ചവടക്കാര്‍ തോന്നിയ വിലയ്ക്കാണ് വില്‍ക്കുന്നത്. വില പറഞ്ഞ് കടല വാങ്ങിയാല്‍ അളവ് കുറയും. അളവ് പറഞ്ഞാല്‍ വില കൂടുതലുമായിരിക്കും ഫലം. എത്ര വില കൂടിയാലും കുറഞ്ഞാലും ഇത്തരം ഒരു രസംകൊല്ലി വിനോദം മലയാളികളുടെ ശീലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: