ന്യൂദല്‍ഹി: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് പിന്നിലെ മുഴുവന്‍ വിവരങ്ങളും പുറത്തുവരുമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വ്യക്തമാക്കി. ടി.പി. വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ ടി.കെ. രജീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു.
ഇവിടെ നടക്കുന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇരുവരും. രജീഷിന് പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിനാണ് വിഎസും പിണറായിയും ഇങ്ങനെ പറഞ്ഞത്. കൊടി സുനിക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കണ്ണൂര്‍ സ്വദേശിയായ തനിക്ക് പാട്യം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെല്ലാം പരിചയമുണ്ടെങ്കിലും രജീഷിനെ അറിയില്ലെന്ന് പിണറായി അവകാശപ്പെട്ടു. ടിപി വധക്കേസില്‍ മര്‍ദ്ദനമുറയിലൂടെ സിപിഎം നേതാക്കളെക്കൊണ്ട് പോലീസ് മൊഴിയെടുക്കുകയാണുണ്ടായത്. ഇതിനെയാണ് എതിര്‍ക്കുന്നത്, അദ്ദേഹം പറഞ്ഞു. പിണറായി പറഞ്ഞ കാര്യങ്ങളെല്ലാം കേന്ദ്രകമ്മറ്റിയംഗം ഇ.പി. ജയരാജനും ആവര്‍ത്തിച്ചു. തൃശൂരിലെ കൊച്ചനിയന് വധക്കേസും കണ്ണൂരിലെ നാല്‍പ്പാടി വാസു വധക്കേസുമാണ് ആദ്യം പുനരന്വേഷിക്കേണ്ടതെന്നും അതിന് ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോയെന്നും ജയരാജന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: