കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ സ്മാര്‍ട് സിറ്റിയുടെ പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ അടുത്ത 18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതിനാവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ നല്‍കുമെന്നും 3.5 ലക്ഷം ചതുരശ്ര അടിയിലുള്ളതാണ് ആദ്യഘട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.സ്മാര്‍ട് സിറ്റി പദ്ധതിയുടെ പവലിയന് ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടി രംഗത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കേണ്ടിയിരുന്ന സംസ്ഥാനമായിരുന്നുകേരളം. കേരളത്തിന് ആ സ്ഥാനം കൈവരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകണം. നഷ്ടപ്പെടുത്തികളഞ്ഞ സമയം വീണ്ടെടുക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്് സിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കെഎസ്ഇബിയുമായുള്ളപ്രശ്നങ്ങള് പരിഹരിച്ചു കഴിഞ്ഞു. ഗെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടനെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തെ ഒറ്റ സെസ് ആയി അംഗീകരിച്ചുകൊണ്ടുള്ള അനുമതിമാത്രമാണ് കേന്ദ്രത്തില്‍ നിന്ന് ഇനി ലഭിക്കാനുള്ളത്, ഇക്കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍തന്നെ ഉത്തരവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശമുള്‍ക്കൊള്ളുന്ന തൃക്കാക്കര മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ പ്രധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഈ റോഡിനെ എറണാകുളം നഗരവുമായി ബന്ധിപ്പിക്കാന്‍ ഡയറക്ട് ലിങ്ക് റോഡ് ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരത്തെ മാലിന്യനിര്‍മാര്‍ജ്ജന പ്ലാന്റ് ഏറ്റവും പുതിയസാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കും. ഇതിനുള്ള ടെണ്ടര്ക്ഷണിച്ചിട്ടുണ്ട്.
മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് സര്ക്കാര്പ്രവര്ത്തിക്കുന്നത്. ടീകോമും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്ത്തിച്ച്സ്മാര്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. സ്മാര്‍ട് സിറ്റി പദ്ധതിയിലുടെ ഈ പ്രദേശത്തിന്റെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഈ മേഖലയിലെ എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനമാണ് ല ക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്് സിറ്റി പദ്ധതിയുടെ പവലിയന് ഉദ്ഘാടന ചടങ്ങിനുശേഷം പവലിയനില്‍ സ്മാര്‍ട് സിറ്റി കമ്പനിയുടെ ആദ്യ ഡയറക്ട് ബോര്‍ഡ് യോഗവും ചേര്‍ന്നു. സ്മാര്‍ട് സിറ്റി പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ടീകോം പ്രാമുഖ്യം നല്‍കുമെന്നും ടീകോം എതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നില്ലെന്നും ടീകോമിന്റെ കൈവശം പണമുണ്ടെന്നും ടീകോം സിഇഒയും കൊച്ചി സ്മാര്‍ട്ട് സിറ്റികമ്പനി വൈസ് ചെയര്‍മാനുമായ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലോകത്തിലെ മികച്ച കമ്പനികളില്‍നിന്നുള്ള അന്വേഷണം തന്നെ സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ടെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ അവ പരിഹരിക്കുന്നതിന് നടപടികളുണ്ടായെന്നും അബ്ദുള്‍ ലത്തീഫ് അല്‍മുല്ല വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ ഭാവി തലമുറകളുടെകൂടി താല്പര്യങ്ങള് ഉറപ്പാക്കുന്ന ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി കെഎംമാണി, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, എക്സൈസ് മന്ത്രി കെ ബാബു,പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്, ടീകോം സിഇഒയും കൊച്ചി സ്മാര്‍ട്ട് സിറ്റികമ്പനി വൈസ് ചെയര്‍മാനുമായ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല, കെപി ധനപാലന് എംപി,എംഎല്‍എമാരായ ബന്നി ബഹനാന്, വിപി സജീന്ദ്രന്, ഹൈബി ഈഡന്, ഡൊമനിക്പ്രസന്റേഷന്, എസ് ശര്‍മ, നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് എംഎ യൂസഫലി, തൃക്കാക്കരമുനിസിപ്പല് ചെയര്മാന് പിഎ മുഹമ്മദാലി, പുത്തന്‍ കുരിശ് പഞ്ചായത്ത് പ്രസിഡന്റ് ഷൈലനൗഷാദ്, ജില്ലാ കളക്ടര്‍ പിഐ ഷേഖ് പരീത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഐടിപ്രിന്സിപ്പല് സെക്രട്ടറി പിഎച്ച് കുര്യന് സ്വാഗതവും സ്മാര്‍ട്ട്സിറ്റി മാനേജിംഗ്ഡയറക്ടര്‍ ബാജു ജോര്‍ജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: