കൊച്ചി: സ്മാര്‍ട്ട് സിറ്റി പ്രദേശത്തെ ആദ്യ മന്ദിരമായ സ്മാര്‍ട്ട് സിറ്റി എക്സ്പീരിയന്‍സ് പവലിയന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് സിറ്റിയുടെ അടിസ്ഥാന വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് വികസനത്തിനായി 25 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഗ്യാസ്, ഉരുക്കുപൈപ്പുകള്‍ കൊണ്ടാണ് പവലിയന്റെ നിര്‍മ്മാണം. ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സ് യോഗം ഇന്ന് തന്നെ നടക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആസ്ഥാന മന്ദിരം പൂര്‍ത്തിയാകുന്നതുവരെ സ്മാര്‍ട്ട് സിറ്റിയുടെ ഓഫീസ് പവലിയനിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.
രാവിലെ കാക്കനാട്ട് നടന്ന ചടങ്ങില്‍ ധനമന്ത്രി കെഎം മാണി, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, എക്സൈസ് മന്ത്രി കെ ബാബു, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്, കെപി ധനപാലന് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്, വി.പി സജീന്ദ്രന്, ടീകോം സിഇഒയും കൊച്ചി സ്മാര്‍ട്ട് സിറ്റി കമ്പനി വൈസ് ചെയര്‍മാനുമായ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: