ഇസ്ലാമാബാദ്: പാക്കിസ്ഥാന് ആരോടും ശത്രുതയില്ലെന്ന് സൈനിക മേധാവി ജനറല്‍ പര്‍വേസ് അഷ്റഫ് കയാനി. 1971 ല്‍ ഇന്ത്യ- പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു സൈനിക ഓഫീസറെക്കുറിച്ചുള്ള പുസ്തക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു കയാനി.
പാക്കിസ്ഥാന് സമാധാന കാംക്ഷിയായ ഒരു രാജ്യമാണെന്നും പ്രതിരോധിക്കാനും രാജ്യത്തെ സേവിക്കാനും സമാധാനം നിലനിര്‍ത്താനും മാത്രമേ പാക് പട്ടാളം ശ്രമിച്ചിട്ടുള്ളുവെന്നും കയാനി പറഞ്ഞു. എന്നാല്‍ ഇതോടൊപ്പം പാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് മറ്റെന്തിനെക്കാളും മൂല്യം നല്‍കുന്നുണ്ടെന്നും കയാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: