ജമ്മു: ലഡാക്കില്‍ നിന്നും വിനോദസഞ്ചാര കേന്ദ്രമായ ലേയിലേക്കുള്ള മലമ്പാതയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 400 പേരെ സൈന്യം രക്ഷപ്പെടുത്തി. 50ഓളം പേര് മലമ്പാതയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മുകാശ്മീര്‍ പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. കനത്ത മഞ്ഞ് വീഴ്ചയും മഴയുമാണ് മണ്ണിടിച്ചിലിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ടവരെ ലേയ്ക്ക് സമീപത്തുള്ള മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യല്‍ വാഹനഗതാഗതം സാധ്യമായ ഏറ്റവും ഉയരത്തിലുള്ള മലമ്പാതയാണിത്. ലഡാക്കിലെ വിനോദസഞ്ചാര കേന്ദ്രവും സാഹസിക ഡ്രൈവര്‍മാരുടെ ഇഷ്ടപാതയും കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: