കോഴിക്കോട്: കെ.ടി.ജയകൃഷ്ണന് വധത്തില്‍ പുനരന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് പി.എസ്.ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാത കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിന് പിന്നില്‍ പോലീസിലെ ഒരു വിഭാഗമാണെന്നും ഭരണസ്വാധീനമുള്പ്പടെയുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് ഇത്തരം പോലീസുകാര്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .
കേസ് അട്ടിമറിച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു പോലീസുകാരനും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ശ്രീധരന് പിള്ള ആരോപിച്ചു. രജീഷ് പ്രതിയായ അഞ്ച് രാഷ്ട്രീയ കൊലപാതകേസുകളില്‍ പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: