ലാഹോര്‍: കിഴക്കന്‍ പാക്കിസ്ഥാനിലെ സര്‍വീസസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആശുപത്രിയിലെ ശിശുസംരക്ഷണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
കുട്ടികളുടെ വാര്‍ഡില്‍ 17 കുട്ടികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയുടെ രണ്ടാം നിലയിലാണ് കുട്ടികളുടെ വാര്‍ഡ്. തീപിടിത്തത്തെത്തുടര്‍ന്ന് പുക പുറത്തേക്ക് വരുന്നതുകണ്ടാണ് ആശുപത്രി അധികൃതര്‍ വാര്‍ഡിലേക്ക് ഓടിയെത്തിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: