ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ബത്തിനി കുടുംബക്കാരുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള ഔഷധ മീന്‍ വിഴുത്തല് ആസ്ത്മ ചികിത്സയ്ക്ക് വിധേയരാകാന്‍ ഇന്ന് വന്‍ തിരക്ക് അനുഭവപ്പെട്ടു. തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിച്ചു 25 പേര്‍ക്ക് പരിക്കുപറ്റി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഗോരഖ് പാട്ടീല്‍ എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കതേദന് ജീവനുള്ള കൊച്ചു മുറല്‍ മീനുകളുടെ വായില്‍ മഞ്ഞ നിറത്തിലുള്ള ഔഷധ സസ്യക്കൂട്ട് വച്ചിട്ട് രോഗികളെ കൊണ്ട് മീന്‍ വിഴുങ്ങിക്കുന്നതാണ് ചികിത്സാ രീതി. ചികിത്സയ്ക്ക് വിധേയകരാകാന് ഇക്കൊല്ലവും സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.
ഹൈദരാബാദ് നഗര പ്രാന്തത്തിലുള്ള കതേദനിലാണ് ഇക്കുറി മീന്‍ വിഴുങ്ങല്‍ ചികിത്സയ്ക്ക് വേദിയൊരുക്കിയത്. കഴിഞ്ഞ കൊല്ലം വരെ അത് സംവള്ളിയിലെ എക്സിബിഷന് ഗ്രൗണ്ടിലായിരുന്നു. അവിടെ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഇക്കുറി ചികിത്സവേദിയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: