ഹൈദരാബാദ്: കടപ്പ എം.എല്‍.എയും വൈ.എസ്.ആര് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ജഗന് മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന് സി.ബി.ഐ നോട്ടീസ് അയച്ചു.
ജഗന്റെ പേരിലുള്ള ജഗതി പബ്ലിക്കേഷന്‍സിലും ഭാരതി സിമന്റസിലും ശ്രീനിവാസന് നിക്ഷേപമുണ്ട്. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാവശ്യപ്പെട്ട് സി.ബി.ഐയുടെ നോട്ടീസ്. കേസില്‍ ജഗനെ സി.ബി.ഐ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ജഗന്റെ പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യാ സിമന്റസിന് ആന്ധ്രയില്‍ അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
ഇന്ത്യാ സിമന്റ്സിലെ മറ്റു ഉദ്യോഗസ്ഥര്‍ക്കും സി.ബി.ഐ. സമന്‍സ് അയച്ചിട്ടുണ്ട്. സി.ബി.ഐ സമന്‍സിനെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന് തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: