തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ പ്രതി മോഹന്‍ദാസിന്റെ മൊഴി കോടതിക്കു മുന്നില്‍ രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിനു തൊടുപുഴ സി.ജെ.എം കോടതി അനുമതി നല്കി. നെടുങ്കണ്ടം കോടതിയില്‍ മോഹന്‍ദാസിനെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നില്‍ 164 വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
മോഹന്‍ദാസ് കഴിഞ്ഞ ദിവസം രാജാക്കാട് പോലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നല്‍കിയിരുന്നു. ബേബി വധക്കേസില്‍ എം.എം മണി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നും താന്‍ നിരപരാധിയാണെന്നും മോഹന്‍ദാസ് നല്കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ സമ്മര്‍ദത്തെ തുടര്‍ന്നു മൊഴി മാറ്റാന്‍ സാധ്യതയുള്ളതിനാലാണ് 164 വകുപ്പു പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി രേഖപ്പെടുത്തണമെന്നു പോലീസ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം മൊഴി രേഖപ്പെടുത്തായാല് പിന്നീടു മാറ്റിപ്പറയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: