മധുര: തെരഞ്ഞെടുപ്പ് കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ വിചാരണ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍ ചിദംബരം നേടിയ വിജയത്തെ ചോദ്യം ചെയ്ത് എതിര് സ്ഥാനാര്‍ഥിയായിരുന്ന എ.ഐ.എ.ഡി.എം.കെയുടെ ആര്.എസ്. രാജാ കണ്ണപ്പന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് കെ.വെങ്കിട്ടരാമന്റെ ഉത്തരവ്.
തന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് രാജാ കണ്ണപ്പന് സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമുള്ള ചിദംബരത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ചിദംബരം പരായപ്പെട്ടുവെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ചിദംബരം 3,354 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.
കൃത്രിമം നടത്തിയാണ് ചിദംബരം തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് രാജാ കണ്ണപ്പന് 2009 ജൂണ്‍ 25ന് ഹൈക്കോടതിയെ സമീപിച്ചത്. മണ്ഡലത്തില്‍ പോള്‍ ചെയ് വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും കണ്ണപ്പന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ആലന്‍കുടി നിയമസഭാ മണ്ഡലത്തിലെ വോട്ടുകള്‍ പ്രത്യേകമായി എണ്ണണമെന്നും കണ്ണപ്പന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: