ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നു പ്രധാനമന്ത്രിയോട് ബി.ജെ.പി ആവശ്യപ്പെട്ടു. 2009 ലോക്സഭ തെരഞ്ഞെടുപ്പ് കേസിനെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ബി.ജെ.പി ഈ ആവശ്യം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പില്‍ ചിദംബരം കൃത്രിമം കാട്ടിയെന്നാണു കേസ്. ചിദംബരത്തിനു മന്ത്രിയായി തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. ചിദംബരത്തിനെതിരേ 2ജി അഴിമതിക്കേസിലും തെളിവുണ്ട്. എന്തുകൊണ്ടാണു ചിദംബരത്തിനെതിരേ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയാറാകാത്തതെന്നു മനസിലാകുന്നില്ല.
കോണ്‍ഗ്രസിന്റെ മൗനം ചിദംബരത്തെ രക്ഷിക്കാനാണ്. അഴിമതി തുടച്ചുനീക്കുമെന്നു പറയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചിദംബരത്തിന്റെ കാര്യത്തില്‍ നിശബ്ദയാകുകയാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: