കൊളംബോ: യു.കെ ആസ്ഥാനമായ ചാനല്‍ 4 ന്റെ രണ്ടു മാധ്യമപ്രവര്‍ത്തകരെ ശ്രീലങ്ക പുറത്താക്കി. എല്‍ടിടിഇയുമായുള്ള പോരാട്ടത്തിനിടെ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധകൃത്യങ്ങള് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു നടപടി.
ശിരാണി ശബരത്നം, ഭര്‍ത്താവ് സ്റ്റുവര്‍ട്ട് കോഗ്രോവ് എന്നിവരെയാണു പുറത്താക്കിയത്. ജാഫ്ന പെനിന്‍സുലയില്‍ ജനിച്ച ശിരാണി ഇപ്പോള്‍ ബ്രിട്ടണിലാണു താമസിക്കുന്നത്. കൊളംബോയിലെ ഹോട്ടലില്‍ കോസ്ഗ്രോവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ നാടുകടത്തിയത്.
എല്‍ടിടിഇയുമായുള്ള അവസാനഘട്ട പോരാട്ടത്തിലാണു യുദ്ധ കുറ്റകൃത്യങ്ങള്‍ വ്യാപകമായി നടന്നത്. തടവിലാക്കിയവരെയും തമിഴ് വംശജരെയും ശ്രീലങ്കന്‍ സേന ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: