തൃശൂര്‍: തൃശൂര്‍ പുതുക്കാട് പാഴായിയില്‍ പാടത്ത് രണ്ടു പേരെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. കേളമ്പാട്ടില്‍ ജംഷീര്‍, തുമ്പരപ്പിള്ളി ഗോപി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബാറിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുപതോളം വരുന്ന സംഘമാണ് കൊല നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബാറില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: