തിരുവനന്തപുരം: സംസ്ഥാനത്ത് 533 പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍. ഹൈക്കോടതിയില്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.ജി ടോമിന് ജെ തച്ചങ്കരിയും ഡി.ഐ.ജി ശ്രീജിത്തും ക്രിമിനലുകളുടെ പട്ടികയിലുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുടെ വിശദാംശങ്ങള്‍ ഡി.ജി.പി സമര്‍പ്പിച്ചത്. കൊലപാതകം മുതല്‍ സ്ത്രീ പീഡനം വരെയുള്ള കുറ്റങ്ങളില്‍ പ്രതികളായവരാണ് പട്ടികയിലുള്ളത്. ഇതില്‍ 29 പേര് വിജിലന്‍സ് അന്വേഷണം 36 പേര് സിബിഐ അന്വേഷണവും നേരിടുന്നവരാണ്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുള്ളത്. ഉന്നത ഉദ്യോഗസ്ഥരടക്കം 118 പോലീസുകാരാണ് തിരുവനന്തപുരത്ത് നിന്ന് പട്ടികയിലുള്ളത്. 62 പോലീസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ള എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.
12 പോലീസുകാര്‍ മാത്രം ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ള വയനാട് ജില്ലയാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ഗുണ്ടകളുമായി ബന്ധമുള്ള സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: