വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ സിഐഎയെ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ വിട്ടയക്കുന്നതുവരെ പാക്കിസ്ഥാന് നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെക്കാന്‍ യുഎസ് സെനറ്റ് അംഗങ്ങള്‍ ബില്‍ അവതരിപ്പിക്കും. 33 വര്‍ഷത്തെ തടവിന് ശിക്ഷിച്ച ഡോക്ടറെ വിട്ടയക്കുകയോ പാക്കിസ്ഥാനില്‍ താമസിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നതുവരെ പാക്കിസ്ഥാന് നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെക്കാനാണ് ബില്ലിലെ തീരുമാനം.ഡോക്ടറുടെ പരിശ്രമങ്ങള്‍ക്ക് യുഎസ് പൗരത്വം നല്‍കുന്നതിന് മറ്റൊരു ബില്ലും അവതരിപ്പിക്കും.
പാക് സര്‍ക്കാര്‍ തെരഞ്ഞെടുത്തത് തെറ്റായ വശമാണെന്ന് മനസിലാക്കണമെന്നും പാക്കിസ്ഥാനെതിരെയാണ് അഫ്രീദി പ്രവര്‍ത്തിച്ചതെന്നുമാണ് പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ അല്‍ ഖ്വയ്ദ തലവനെ പിടികൂടുവാന്‍ സഹായിക്കുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്ന് സെനറ്റ് അംഗം പോള്‍ പറഞ്ഞു. അന്താരാഷ്ട്ര ഭീകരവാദസംഘടനകളുമായി പാക് സര്‍ക്കാരിന് യാതൊരുവിധ ബന്ധവുമില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിനാണ് ധനസഹായം നല്‍കുന്നത്. എന്നാല്‍ യുഎസിന്റെ ദേശീയ താല്പര്യത്തിന് വിരുദ്ധമായാണ് പാക് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ സഹായം തീര്‍ച്ചയായും നിര്‍ത്തലാക്കണമെന്നും പോള്‍ വ്യക്തമാക്കി.
പാക് സര്‍ക്കാരിന് നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെക്കുവാന്‍ കഴിഞ്ഞയാഴ്ച പ്രസിഡന്റ് ബരാക് ഒബാമക്കും പോള്‍ കത്തെഴുതിയിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ കൊല്ലപ്പെട്ട ലാദനെ പിടികൂടാന്‍ സിഐഎയെ സഹായിച്ച പാക് ഡോക്ടറെ വിട്ടയക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ആവശ്യപ്പെട്ടിരുന്നു. ലാദന് ഒളിവില്‍ താമസിച്ചിരുന്ന അബോട്ടാബാദിലെ വീടിന് സമീപത്തുനിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുവെന്ന കുറ്റമാണ് അഫ്രീദിക്ക് മേല്‍ കെട്ടിവെച്ചിരിക്കുന്നത്.
അഫ്ഗാനിലെ നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഇപ്പോഴും സമവായത്തിലെത്തിയിട്ടില്ല. അതിനിടയിലാണ് പാക് ഡോക്ടറുടെ സംഭവം രാഷ്ട്രങ്ങള്‍ക്കിടയില്‍ വീണ്ടും എത്തിയിരിക്കുന്നത്. പാക്കിസ്ഥാനില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യവും യുഎസ് ഇതുവരെ പരിഗണിച്ചിട്ടില്ല. പാക് സര്‍ക്കാരിന്റെ ഈ ആവശ്യത്തിന് യുഎസ് ശരിയായ നടപടി സ്വീകരിക്കുന്നതുവരെ നാറ്റോ പാത സംബന്ധിച്ച് പാക് സര്‍ക്കാരും വ്യക്തമായ തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്തായാലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: