കണ്ണൂര്‍: പോലീസുകാരെ നേരിടാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ മുളകുവെള്ളം കരുതണമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന് പറഞ്ഞു. എ.കെ.ജി മുമ്പ് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് തലശേരി ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ജയരാജന്.
കേസ് അന്വേഷിക്കാന്‍ സി.പി.എംകാരുടെ വീട്ടിലെത്തുന്ന പോലീസുകാരെ നേരിടണമെന്നും ജയരാജന് പറഞ്ഞു. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിലെ പോലീസുകാര്‍ മുസ്ലീംലീഗിന്റെ അച്ചാരം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: