ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഒരു സംഘം ആയുധധാരികള്‍ ആക്രമണം നടത്തി. 200ഓളം വരുന്ന സംഘം വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് അതിക്രമിച്ചു കയറി തമ്പടിച്ച ഇവര്‍ വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
ട്രക്കുകളിലായെത്തിയ സംഘം വിമാനങ്ങള്‍ വളഞ്ഞശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. അല്‍ ആഫിയ ബ്രിഗേഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ആക്രമണത്തിനു പിന്നില്‍. ഇവരുടെ നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്.
സംഭവത്തെത്തുടര്‍ന്നു ട്രിപ്പോളിയിലേക്കുളള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. വന്‍ സൈനിക സംഘം മേഖലയില്‍ തമ്പടിച്ചിട്ടുണ്ട്. ഇവിടെ ഏറ്റുമുട്ടല്‍ തുടരുന്നതായും നിരവധി പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇരുന്നൂറോളം വരുന്ന സായുധസംഘമാണ് വിമാനത്താവളം വളഞ്ഞിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലിബിയയിലെ ഇടക്കാല സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതാണ് സംഭവം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഇപ്പോള്‍ സര്‍ക്കാരുമായി വിലപേശല്‍ നടത്തുകയാണ്. സംഭവത്തേത്തുടര്‍ന്ന് ട്രിപ്പോളിയിലേയ്ക്കു എത്തിയ ഏതാനും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വന്‍സൈനിക സംഘം ട്രിപ്പോളി വിമാനത്താവളത്തിനു സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: