തിരുവനന്തപുരം: ആദായനികുതിയുടെ പരിധിയില്‍ വരാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി മരുന്നുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സേവനാവകാശ നിയമം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാംവര്ഷിക ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2013 ഡിസംബറിന് മുമ്പ് എല്ലാ പഞ്ചായത്തുകള്‍ക്കും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബ്രോഡ്ബാന്റും ഫോര്‍ ജിയും ലഭ്യമാക്കും. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ കരാറുകള്‍ക്കും ഇ-ടെണ്ടര്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം ഇന്റര്‍നെറ്റില്‍ അറിയാനുള്ള സൗകര്യം ഒരുക്കും. സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരും. കര്‍ഷകര്‍ക്ക് വായ്പാ ഇളവും സഹകരണ വായ്പയ്ക്ക് പിഴപ്പലിശ ഇളവും നല്‍കും. മൊബെയില്‍ ചൂഷണം തടയാന്‍ പുതിയ നിയമം കൊണ്ടുവരും. ആധാരങ്ങള്‍ പോക്കുവരവ് ചെയ്യുന്നത് എളുപ്പത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്ഷേമ പെന്‍ഷനുകളും സ്കോളര്‍ഷിപ്പുകളും ബാങ്ക് വഴി വിതരണം ചെയ്യും. 549 പേര്‍ക്ക് ആശ്രിത നിയമം നല്‍കും.. 1000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് താല്‍ക്കാലിക വീട്ടു നമ്പര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: