തലശേരി: ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം തലശേരി ഏരിയാ കമ്മറ്റി ഓഫീസിലെത്തി തെളിവെടുക്കാനുള്ള പോലീസിന്റെ ശ്രമം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. കൊലപാതക സംഘത്തിലെ അംഗമായിരുന്ന സിജിത്തുമായി തെളിവെടുപ്പിനെത്തിയ പോലീസ് സംഘത്തെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞത്.
പാര്‍ട്ടി ഓഫീസില്‍ പരിശോധന നടത്താനാകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. ഇതേ തുടര്‍ന്ന് സിജിത്തുമായി പോലീസ് സംഘം മടങ്ങിപ്പോയി. ഏരിയാ കമ്മറ്റിയംഗങ്ങള്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തത്. കൊലപാതകവുമായി പാര്‍ട്ടിക്കു ബന്ധമില്ലാത്തതിനാല്‍ പ്രതികളുമായി പാര്‍ട്ടി ഓഫിസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പിമാരായ ഷൗക്കത്തലിയും ജോഷി ചെറിയാനും അടക്കമുള്ള സംഘമാണ് സിജിത്തിനെയും കൊണ്ട് തെളിവെടുപ്പിനെത്തിയത്. ചന്ദ്രശേഖരനെ വധിച്ച സംഘത്തിലെ സിജിത് മാത്രമാണ് പോലീസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: