കോഴിക്കോട്: വി.എസ്. അച്യുതാനന്ദന് ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് അറിഞ്ഞില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന് പറഞ്ഞു. സാധാരണ ഗതിയില്‍ ജില്ലാ സെന്ററിനെ അറിയിക്കേണ്ടതാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് പോയ ശേഷമാണ് താന്‍ സന്ദര്‍ശന വിവരമറിഞ്ഞതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പാര്‍ട്ടി ആരെയും വിലക്കിയിട്ടില്ല. അവിടെ പോയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.
വിഎസ് ഒഞ്ചിയത്തു പോയതു ചര്‍ച്ച ചെയ്യേണ്ടതു ജില്ലാ കമ്മിറ്റിയല്ല. സംഭവത്തില്‍ സംസ്ഥാന ഘടകമോ മേല്‍ ഘടകങ്ങളോ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും രാമകൃഷ്ണന് പറഞ്ഞു. മാധ്യമങ്ങളെ ശത്രുക്കളായല്ല കാണുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട വസ്തുതകളും രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്കുന്നു. ഇതു ഹൈക്കോടതി ഉത്തരവിനു വിരുദ്ധമായതിനാലാണു മാധ്യമങ്ങള്ക്കെതിരേ കേസ് കൊടുത്തത്.
കേസുകള്‍ ചോര്‍ത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനാണു ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: