ബാഗ്ദാദ്: സെന്‍ട്രല്‍ ബാഗ്ദാദില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നതിന് സമീപമുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് സ്ഫോടനം.
റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: