കൊച്ചി: ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാനാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍, ജസ്റ്റീസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം.
ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട പോലീസുകാരുടെ പേരുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം. പുതുശേരി നല്കിയ ഹര്‍ജി പരിഗണിക്കവെയാണു കോടതി ഉത്തരവ്. ഗുണ്ടാലിസ്റ്റില്‍പ്പെട്ട പോലീസുകാരുടെ പട്ടിക നേരത്തെ എ.ഡി.ജി.പി സിബി മാത്യൂസ് സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതു പ്രസിദ്ധീകരിക്കണമെന്ന ജോര്‍ജ് എം. പുതുശേരിയുടെ ആവശ്യം 2008ല്‍ കോടതി തളളിയിരുന്നു.
എന്നാല്‍ എന്തു നടപടി സ്വീകരിച്ചുവെന്നു കോടതി അന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാലു വര്‍ഷമായിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണു പുതിയ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: