ബീജിങ്: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് പൗരന്മാര്ക്ക് ചൈന ജാഗ്രതാ നിര്‍ദേശം നല്കി. പെട്രോളിയം വില വര്‍ധനവിനെതിരേ രാജ്യത്ത് പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ നിര്‍ദേശം.
ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ദല്‍ഹിയിലെ ചൈനീസ് എംബസിയിലും ജാഗ്രതാ നിര്‍ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെയും ദല്‍ഹിയിലെ ചൈനീസ് എംബസി നല്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്.
ഇന്ധന വില വര്‍ധനയ്ക്കെതിരേ ഇന്ത്യയില്‍ പലയിടങ്ങളിലും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും റെയില്‍ഗതാഗതം ഉള്‍പ്പെടെ തടസപ്പെടുന്നുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. പ്രമുഖ നഗരങ്ങളിലെല്ലാം പ്രതിഷേധത്തെ തുടര്‍ന്നു കടകള്‍ അടച്ചിടേണ്ടി വന്നുവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: